ആറ്റിങ്ങലിൽ ഡയറ്റ് സ്കൂളിന് മുന്നിൽ കാറിനു തീപിടിച്ചു

Sep 29, 2022

seena

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ഡയറ്റ് സ്കൂളിന് മുന്നിൽ കാറിനു തീപിടിച്ചു. നിർത്തിയിട്ടിരിയുന്ന കാറിനാണ് തീപിടിച്ചത്. തച്ചൂർകുന്ന്, ശ്രീവിനായകത്തിൽ അരുണും കുടുംബവും സഞ്ചരിച്ച കാർ ആണ് കത്തിയത്. അരുൺ ബി ടി എസ്സ് റോഡിൽ വണ്ടി ഒതുക്കിയിട്ട് കടയിൽ സാധനം വാങ്ങാൻ പോയ സമയത്തായിരുന്നു സംഭവം. ആദ്യം കാറിൽ നിന്നും ഒരു സ്മെല് വരുകയും ചെറുതായിട്ട് പുകയും വരുന്നുണ്ടായിരുന്നു. ഇതു ശ്രദ്ധയിൽ പെട്ട് കാറിലാണ്ടായിരുന്ന കുഞ്ഞടക്കം മൂന്നുപേർ ഇറങ്ങി ഓടുകയായിരുന്നു. അപ്പോഴേയ്കും കാറിൽ തീ ആളി കത്തി. നാട്ടുകാർ ഓടികൊടുകയും ഉടൻ ഫയർ ഫോഴ്‌സിനെ വിവരമറിയിക്കുകയും ഫയർ ഫോഴ്‌സെത്തി സമയ ബന്ധിതമായി അഗ്നി ശമനം നടത്തുകയും ചെയ്തു. ആർക്കും പരിക്ക് ഇല്ല. 500 ൽ അധികം കുട്ടികൾ പഠിക്കുന്ന സ്കൂളിന് മുന്നിലാണ് കാർ കത്തിയത്. ആറ്റിങ്ങൽ ഫയർ ഫോഴ്‌സിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ മൂലം വൻ അപകടമാണ് ഒഴിവായത്.

cake tower new
LATEST NEWS
എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

ഡൽഹി: എൽനിനോ പ്രതിഭാസം ഇന്ത്യയിൽ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ലോകാരോഗ്യ...