ചിറയിൻകീഴ് ഡീസന്റ്മുക്കിന്റെ ചരിത്രത്തിലെ വൻ ആഘോഷമായി വടം വലി മാമാങ്കം

Sep 29, 2022

seena

വിന്നേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബിന്റെ വാർഷികത്തിൽ നടന്ന വടം വലി മത്സരം വൻ ജനാവലിയോടെ ആരവങ്ങൾ ഉയർത്തി നാടിന്റെ ആഘോഷമായി മാറി. 12 ടീമുകൾ അണിനിരന്ന മാമാങ്കം, ചിറയിൻകീഴ് പോലീസ് ഇൻസ്‌പെക്ടർ ഷാലു ഉദ്ഘാടനം ചെയ്തു. ഹെർകുലീസ് വെമ്പായമാണ് ജേതാക്കൾ. ഒന്നാം സമ്മാനമായ 8001 രൂപയും ട്രോഫിയും ഇൻസ്‌പെക്ടർ ഷാലു വിജയികൾക്ക് കൈമാറുകയും ചെയ്തു. 15 ആം വാർഡ് മെമ്പർ സലീന റഫീഖ് ആശംസ അറിയിച്ചു. രണ്ടാം സമ്മാനം 4001 രൂപയും ട്രോഫിയും കൈമാറി, ആഘോഷ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ്‌ നിജ ചിറയിൻകീഴ് 3rd പ്രൈസ് 3001 രൂപയും ട്രോഫിയും കൈമാറി, കമ്മറ്റി സെക്രട്ടറി ഫിറോസ് പൂമങ്കലം 4rth പ്രൈസ് 2001 രൂപയും ട്രോഫിയും കൈമാറി, 1000 രൂപ വെച്ച് 5മുതൽ 8വരെയുള്ള സമ്മാനം കമ്മറ്റി അംഗങ്ങളായ ഷാഹിദ് – നൗഷാർ ബാൻ – ഉമർ – ഷിറാസ് എന്നിവർ കൈമാറി.

9:30 നു ആരംഭിച്ച മത്സരം 12:30 മണിയോടെ സമാപിച്ചു. ആൾ കേരള വടം വലി അസോസിയേഷൻ ധർമരാജ് വെഞ്ഞാറമൂടിന്റെ നേതൃത്വത്തിലാണ് മത്സരം നടന്നത്.

cake tower new
LATEST NEWS
എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

ഡൽഹി: എൽനിനോ പ്രതിഭാസം ഇന്ത്യയിൽ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ലോകാരോഗ്യ...