വിദ്യാരംഗം കലാ സാഹിത്യ വേദി ആറ്റിങ്ങൽ ഉപജില്ല വിദ്യാർഥികൾക്കു വേണ്ടി ഭാഷ സെമിനാർ സംഘടിപ്പിച്ചു. വിദ്യാഭാസ ജില്ല കോ-ഓർഡിനേറ്റർ വി.ഹരികുമാറിൻ്റെ അധ്യക്ഷതയിൽ ആറ്റിങ്ങൽ എ ഇ ഒ വിജയകുമാരൻ നമ്പൂതിരി ഉദ്ഘാടനം നിർവഹിച്ചു. ആറ്റിങ്ങൽ ഉപജില്ല – കോ- ഓർഡിനേറ്റർ കുമാരി ഷിലു ആർ.സ്വാഗതം പറഞ്ഞു. ബി പി ഒ സജി ആശംസ നേർന്നു. പ്രശസ്ത ബാലസാഹിത്യകാരൻ ഉണ്ണി അമ്മയമ്പലം വിഷയാവതരണം നടത്തി. ‘കുട്ടികളുടെ സാഹിത്യം കുട്ടികളുടെ കാഴ്ചപ്പാടിൽ’ എന്നതായിരുന്നു വിഷയം. ഐ സി ടി സാധ്യതകൾ ഉപയോഗിച്ച്, കുട്ടികൾ അവതരിപ്പിച്ച പ്രബന്ധങ്ങൾ നല്ല നിലവാരം പുലർത്തി.

കുട്ടികളുടെ മനസ്സ് ഭാവനാ സമ്പന്നമാണെന്നും, അതിൽ എന്തും വിളയുമെന്നും ഉദാഹരണങ്ങൾ സമർഥിച്ച്, വിദ്യാർഥികൾ പറഞ്ഞു. എന്നാൽ കുട്ടികളുടെ എഴുത്തിൽ മുതിർന്നവരുടെ ഇടപെടൽ കൂടി വേണമെന്നും അവർ പറഞ്ഞു. തുടർന്ന് പ്രബന്ധം അവതരിപ്പിക്കുമ്പോൾ സവിശേഷ ശ്രദ്ധ പതിക്കേണ്ട മേഖല വിശദമാക്കി ബാലസാഹിത്യകാരൻ സംസാരിച്ചു. ചടങ്ങിന് ശാരിക ടീച്ചർ നന്ദിയറിയിച്ചു. ഉപജില്ലയിൽ നിന്നും 9പ്രബന്ധങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. ഏറ്റവും മികച്ച പ്രബന്ധമായി തെരഞ്ഞെടുത്തത്: ജി.എച്ച്.എസ്.എസ്. ഇളമ്പയിലെ ആദ്യ സുമൻ്റെതാണ്. ഈ കുട്ടി ജില്ലാ സെമിനാറിൽ പങ്കെടുക്കുo. ഉപജില്ലയിൽ പ്രബന്ധാവതരണം നടത്തിയ എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് നൽകി.


















