അപൂർവ ചിത്ര ശലഭം വിരുന്നെത്തിയത് കൗതുകമായി. മണമ്പൂർ നന്ദനത്തിൽ സജീഷ്കുമാറിന്റെ വീട്ടിലാണ് ഈ അപൂർവ ശലഭത്തെ കണ്ടത്. വീട്ടുകാർ ഗൂഗിൾ സെർച്ചിലൂടെ അറ്റ്ലസ് മോത്ത് ഇനത്തിൽപെട്ട ശലഭം ആണെന്ന് മനസിലാക്കി. ഇന്ന് ഉച്ചയോടെയാണ് ശലഭത്തെ വീട്ടുകാർ കണ്ടത്. സമീപ വാസികൾ അപൂർവ ശലഭത്തിന്റെ ഫോട്ടോ എടുക്കുകയും തുടർന്ന് ശലഭം പറന്നു പോകുകയുമായിരുന്നു.



















