രണ്ടു വയസ്സുള്ള സഹോദരനെ കൊല്ലുമെന്ന് ഭീഷണി; 13 കാരിയെ ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റില്‍

Oct 4, 2022

seena

കോട്ടയം: രണ്ടു വയസ്സുള്ള സഹോദരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 13 കാരിയെ ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റില്‍. ഇതരസംസ്ഥാന തൊഴിലാളിയായ രഞ്ജിത് രജോയാര്‍ (28) ആണ് അറസ്റ്റിലായത്. പശ്ചിമബംഗാള്‍ നദിയ ജില്ലയിലെ ബല്ലാവാര സ്വദേശിയാണ് ഇയാള്‍. കോട്ടയം കുറവിലങ്ങാട് പൊലീസാണ് ഇയാളെ പിടികൂടിയത്. പെണ്‍കുട്ടിയുടെ വീടിനടുത്ത് താമസിച്ചിരുന്ന പ്രതി, ആറുമാസം മുമ്പാണ് ആദ്യം പീഡിപ്പിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ പണിക്കുപോയ സമയത്ത് ഇയാള്‍ വീട്ടിലെത്തി. എട്ടുവയസ്സുള്ള സഹോദരനെ സമീപമുള്ള കടയില്‍ ജ്യൂസ് വാങ്ങാന്‍ പറഞ്ഞയച്ചിട്ട് പെണ്‍കുട്ടിയെ കടന്നുപിടിച്ചു.

കുട്ടി ബഹളമുണ്ടാക്കിയപ്പോള്‍ കട്ടിലില്‍ ഉറങ്ങിക്കിടന്ന രണ്ടുവയസ്സുള്ള സഹോദരന്റെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി. ഭയന്നുപോയ പെണ്‍കുട്ടിയെ ഇയാള്‍ ബലാത്സംഗം ചെയ്തു. സംഭവം പുറത്തുപറഞ്ഞാല്‍ സഹോദരങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പിന്നീട് പലതവണ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഭയംമൂലം പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നില്ല. വയറുവേദനയെത്തുടര്‍ന്ന് അടുത്തിടെ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിയുന്നത്. ഇതോടെ കുട്ടി അമ്മയോട് വിവരങ്ങള്‍ തുറന്നുപറഞ്ഞു. വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയതോടെ മുങ്ങിയ പ്രതിയെ പൊലീസ് പശ്ചിമ ബംഗാളില്‍ നിന്നാണ് അറസ്റ്റു ചെയ്തത്.

cake tower new
LATEST NEWS
ഇന്ത്യ; അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഇന്ത്യ; അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഒന്നാം ടി20 മത്സരം...

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും....