വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡ് രൂപരേഖയായി

Oct 6, 2022

seena

വിഴിഞ്ഞം മുതൽ നാവായിക്കുളം വരെയുള്ള ഔട്ടർ റിങ് റോഡിന് അന്തിമരൂപരേഖയായി. അലൈൻമെന്റും സ്കെച്ചും ദേശീയപാത അതോറിട്ടിയുടെ കത്തും കലക്ടറേറ്റിലെ ഭൂമിയേറ്റെടുക്കൽ വിഭാഗത്തിന് ദേശീയപാത അധികൃതർ കൈമാറി. കിറ്റ്കോയാണ് അലൈൻമെന്റും സ്കെച്ചും തയ്യാറാക്കിയത്. ആദ്യം പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ 47 വില്ലേജാണ് ഉണ്ടായിരുന്നതെങ്കിൽ പുതിയ രേഖയിൽ 31 വില്ലേജാണുള്ളത്. 31 വില്ലേജിലും കിറ്റ്കോയും റവന്യു ഡിവിഷനിലെ ഭൂമിയേറ്റെടുക്കൽ വിഭാ​ഗവും പരിശോധന നടത്തും.

തുടർന്ന് സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറത്തിറക്കും. പദ്ധതി രേഖ തയ്യാറാക്കിയ കിറ്റ്കോയ്ക്ക് ദേശീയപാത അതോറിട്ടി 2.25 കോടി രൂപ നൽകും.
പാതകടന്നുപോകുന്ന വില്ലേജുകൾ നാവായിക്കുളം, കുടവൂർ, കരവാരം, വെള്ളല്ലൂർ, ന​ഗരൂർ, കൊടുവഴന്നൂർ, കിളിമാനൂർ, പുളിമാത്ത്, വാമനപുരം, പുല്ലമ്പാറ, മാണിക്കൽ, തേക്കട,വട്ടപ്പാറ, വെമ്പായം, കോലിയക്കോട്, നെടുമങ്ങാട്, കരകുളം, അരുവിക്കര, കീഴ്തോന്നയ്ക്കൽ, അണ്ടൂർക്കോണം, മേൽതോന്നയ്ക്കൽ, വെയിലൂർ, വിളപ്പിൽ, കുളത്തുംമേൽ, മാറനല്ലൂർ, മലയിൻകീഴ്, പള്ളിച്ചൽ, ബാലരാമപുരം,വെങ്ങാനൂർ, കോട്ടുകാൽ, വിഴിഞ്ഞം.

cake tower new
LATEST NEWS
ഇന്ത്യ; അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഇന്ത്യ; അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഒന്നാം ടി20 മത്സരം...

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും....