മുതിർന്ന നടന്‍ അരുണ്‍ ബാലി അന്തരിച്ചു

Oct 7, 2022

seena

പ്രമുഖ ബോളിവുഡ് നടന്‍ അരുണ്‍ ബാലി അന്തരിച്ചു. 79 വയസായിരുന്നു. മുംബൈയിലെ വസതിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. മകന്‍ അന്‍കുഷ് ആണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. ടിവി സീരിയല്‍ സ്വാഭിമാനിലൂടെയാണ് അരുണ്‍ ബാലി ശ്രദ്ധനേടുന്നത്.
പ്രതിരോധശേഷി ഇല്ലാതാക്കുന്നത് മൈസ്തീനിയ ഗ്രാവിസ് ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു. ഈ വര്‍ഷം ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അരുണ്‍ ബാലി ചികിത്സയോട് മികച്ച രീതിയില്‍ പ്രതികരിക്കുന്നുണ്ടായിരുന്നു എന്നാണ് അന്‍കുഷ് പറയുന്നത്. എന്നാല്‍ പുലര്‍ച്ചെ 4.30 ഓടെ മരണം സംഭവിക്കുകയായിരുന്നു.

ചാണക്യ, സ്വാഭിമാന്‍, ദേശ് മേന്‍ നികല്ല ഹോഗാ ചാന്ദ് തുടങ്ങിയ നിരവധി സീരിയലുകളില്‍ വേഷമിട്ടു. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ലേഖ് ടണ്ടന്റെ ടിവി ഷോ ദൂസ്ര കേവലിലൂടെ ഷാരുഖ് ഖാന്റെ അമ്മാവന്റെ വേഷത്തിലാണ് അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. സൗഗന്ധ്, ലഗേ രഹോ മുന്നാ ഭായ്, 3 ഇഡിയറ്റ്, റെഡി, ബര്‍ഫി, കേദാര്‍നാഥ്, സാമ്രാട്ട് പൃഥ്വിരാജ്, ലാല്‍ സിങ് ഛദ്ദ തുടങ്ങിയവയാണ് അഭിനയിച്ച സിനിമകള്‍. അമിതാഭ് ബച്ചനും രശ്മിക മന്ദാനയും അഭിനയിച്ച ഗുഡ്‌ബൈ ആണ് ഏറ്റവും അവസാനം അഭിനയിച്ച ചിത്രം. ഇന്നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

cake tower new
LATEST NEWS
ഇന്ത്യ; അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഇന്ത്യ; അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഒന്നാം ടി20 മത്സരം...

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും....