ഐ എസ് എൽ ഒൻപതാം സീസണിൽ കേരള ബ്ളാസ്റ്റേഴ്സിന് വിജയത്തുടക്കം

Oct 8, 2022

seena

ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ തടിച്ചു കൂടിയ അമ്പതിനായിരത്തിലധികം കാണികളെ സാക്ഷി നിർത്തി ഐ എസ് എൽ ഒൻപതാം സീസണിൽ കേരള ബ്ളാസ്റ്റേഴ്സിന് വിജയത്തുടക്കം. 72 ആം മിനിറ്റിൽ സൂപ്പർ താരം അഡ്രിയാൻ ലൂണയുടെ മികച്ച ഗോളിലൂടെയാണ് ആതിഥേയർ മുന്നിലെത്തിയത്. ഖബ്രയുടെ അളന്നു മുറിച്ച പാസ്സ് അതി മനോഹരമായി ലൂണ വലയിലാക്കുകയായിരുന്നു. നിരന്തരമായ ആക്രമണങ്ങൾക്കൊടുവിലാണ് ബ്ളാസ്റ്റേഴ്സ് വല കുലുക്കുന്നത്. മിനിറ്റിൽ ഇവാൻ കല്യൂഷ്നി നാല് പേരെ മറി കടന്ന് നേടിയ ഗോളോടെ കേരളം ലീഡ് നില രണ്ടായി ഉയർത്തി.

78 ആം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയതായിരുന്നു കല്ലൂഷ്നി. രണ്ടാം പകുതിയിൽ കെ പി രാഹുൽ പകരക്കാരനായി ഇറങ്ങിയതോടെയാണ് ബ്ളാസ്റ്റേഴ്സിൻ്റെ സമയം തെളിഞ്ഞത്. പ്രതിരോധ നിരയുടെ പിഴവിൽ നിന്നാണ് അലക്സ് ലീമ കൊൽക്കത്ത വമ്പന്മാരുടെ ആശ്വാസ ഗോൾ നേടിയത്. ഗോളിന്‍റെ സന്തോഷം അടങ്ങും മുന്നേ കോര്‍ണറില്‍ വന്ന ലോംഗ് റേഞ്ചിലൂടെ കല്യൂഷ്നി തന്‍റെ രണ്ടാം ഗോളും നേടി ഐ എസ് എല്ലിലെ തന്‍റെ വരവറിയിച്ചു.

cake tower new
LATEST NEWS
ഇന്ത്യ; അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഇന്ത്യ; അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഒന്നാം ടി20 മത്സരം...

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും....