മഹാരാഷ്ട്രയില്‍ ബസിന് തീപിടിച്ച് 11 പേര്‍ വെന്തുമരിച്ചു

Oct 8, 2022

seena

മഹാരാഷ്ട്രയിലെ നാസിക്കില്‍ ബസിന് തീപിടിച്ച് 11 പേര്‍ വെന്തുമരിച്ചു. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. 38 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികള്‍ തുടരുന്നതായി പൊലീസ് അധികൃതര്‍ അറിയിച്ചു.

ഇന്നു പുലര്‍ച്ചെ 5.20 ഓടെയാണ് അപകടം ഉണ്ടായത്. നാസിക്-ഔറംഗാബാദ് റോഡില്‍ വെച്ച് ഒരു ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. യാവത് മാലില്‍ നിന്നും മുംബൈയിലേക്ക് വരികയായിരുന്നു ബസ്. പൂനെയില്‍ നിന്നും നാസിക്കിലേക്ക് പോകുന്ന ട്രക്കുമായാണ് കൂട്ടിയിടിച്ചത്. ഇടിക്കു പിന്നാലെ ബസില്‍ തീ ആളിപ്പടര്‍ന്നു. മൂന്ന് ഫയര്‍ എഞ്ചിനുകള്‍ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കാനായത്. അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി, മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

cake tower new
LATEST NEWS
ഇന്ത്യ; അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഇന്ത്യ; അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഒന്നാം ടി20 മത്സരം...

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും....