പനമരം എസ്.എച്ച്.ഒ.യെ കാണാനില്ല; പോലീസ് അന്വേഷണം തുടങ്ങി

Oct 12, 2022

seena

വയനാട്: പനമരത്ത് നിന്ന് കാണാതായ വനിതാ എസ്.എച്ച്.ഒയെ കണ്ടെത്തി. തിരുവനന്തപുരത്ത് നിന്നാണ് കെ.എ എലിസബത്തിനെ കണ്ടെത്തിയത്. തിങ്കളാഴ്ച മുതലാണ് ഇവരെ കാണാതായത്. ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. വയനാട് നിന്നുള്ള പോലീസ് സംഘം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

എന്തിനാണ് ഇവര്‍ മാറി നിന്നത്, എന്തിനായിരുന്നു ഈ ഒരു ദുരൂഹത എന്ന കാര്യത്തില്‍ പോലീസ് സംഘം എത്തിയ ശേഷം മാത്രമേ വ്യക്തതയുണ്ടാകുകയുള്ളൂ. തിങ്കളാഴ്ച പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് ഔദ്യോഗിക യാത്ര എന്നുപറഞ്ഞാണ് എലിസബത്ത് പനമരം സ്റ്റേഷനില്‍നിന്ന് ഇറങ്ങിയത്.

ഇവരുടെ ഔദ്യോഗിക നമ്പര്‍ ഉള്‍പ്പെടെ രണ്ട് മൊബൈല്‍ നമ്പറുകളും സ്വിച്ച് ഓഫ് ആയിരുന്നു. പാലക്കാട് ഇവരെ കണ്ടുവെന്നും കോഴിക്കോട് എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിച്ചു എന്നീ വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നെങ്കിലും എലിസബത്ത് എവിടെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

cake tower new
LATEST NEWS
ഇന്ത്യ – അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഇന്ത്യ – അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഒന്നാം ടി20 മത്സരം...

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും....