ആറ്റിങ്ങലിൽ നിന്ന് എംഡിഎംഎ പിടികൂടി

Oct 12, 2022

seena

ആറ്റിങ്ങൽ: വാമനപുരം എക്സൈസ് ഇൻസ്പെക്ടർ ജി. മോഹൻ കുമാറിന്റെ രഹസ്യാന്വേഷണത്തിൻ മേൽ ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എൽ ഷിബുവിന്റെ നേതൃത്വത്തിൽ വാമനപുരം, ചിറയിൻകീഴ് എക്സൈസ് സംയുക്തമായി നടത്തിയ പരിശോധനയിൽ എംഡിഎംഎ പിടിച്ചെടുത്തു. എൻഡിപിഎസ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് പരിശോധന നടന്നത്.

അറ്റിങ്ങൽ മൂന്ന് മുക്ക് വെള്ളൂർകോണം ടെമ്പിൾ റോഡിൽ മേഘമൽഹാർ വീട് പരിശോധിച്ചപ്പോഴാണ് 7.1 ഗ്രാം എംഡിഎംഎയും 49900 രൂപയും കണ്ടെത്തിയത്. വീട്ടിൽ താമസിക്കുന്ന കുക്കു എന്ന് വിളിക്കുന്ന മിഥിൻ എന്ന പ്രതിയ്‌ക്കെതിരെ കേസെടുത്തു. എക്സൈസ് ഇൻസ്പെക്ടർ മോഹൻ കുമാർ, പ്രിവന്റീവ് ഓഫീസർമാരായ വി.എസ്.അനിൽ കുമാർ, ദീപക്, സുരേഷ്കുമാർ, സുനിൽകുമാർ, അബ്ദുൾ ഹാഷിം, മനു, സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണു, അരുൺ കുമാർ, ഹാഷിം, രതീഷ് വി.ആർ, വനിത സിവിൽ എക്സൈസ് ഓഫീസർ ദീപ്തി, സ്മിത എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.

cake tower new
LATEST NEWS
ഇന്ത്യ – അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഇന്ത്യ – അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഒന്നാം ടി20 മത്സരം...

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും....