ഗ്ലോബൽ കെ എം സി സി ആറ്റിങ്ങൽ നിയോജക മണ്ഡലം അംഗത്വ പ്രകാശനം ടി വി ഇബ്രാഹിം എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. ജി കെ എം സി സി ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് എസ് നഹാസ് അധ്യക്ഷത നിർവഹിച്ച ചടങ്ങിൽ ഗ്ലോബൽ കെ എം സി സി തിരുവനന്തപുരം ജില്ലാ ചെയർമാൻ കെ എച്ച് എം അഷ്റഫ്, ഷിബു പള്ളിമുക്ക്, യൂത്ത് ലീഗ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ഫറാസ് മാറ്റപ്പള്ളി എന്നിവർ ആശംസകൾ അറിയിച്ചു. ജി കെ എം സി സി എ സെക്രട്ടറി
എ ഹാരിസ് സ്വാഗതവും, ജി കെ എം സി സി എ ട്രഷറർ ജലീൽ ആറ്റിങ്ങൽ നന്ദിയും രേഖപ്പെടുത്തി.



















