കൊല്ലത്ത് ‘നഗ്നപൂജ’; ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ യുവതിയുടെ പരാതി

Oct 21, 2022

seena

കൊല്ലം: ചടയമംഗലത്ത് യുവതിയെ നഗ്നയാക്കി പീഡിപ്പിച്ച് മന്ത്രവാദത്തിന് ഇരയാക്കിയെന്ന് പരാതി. ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും നഗ്നപൂജയ്ക്ക് ഇരയാക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ആറ്റിങ്ങല്‍ സ്വദേശിയുടെ പരാതിയില്‍ കൊല്ലം ചടയമംഗലം പൊലീസ് രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തു. 2016ല്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസ് എടുക്കാന്‍ വിസമ്മതിച്ച പൊലീസ് ഇലന്തൂരിലെ നരബലിയുടെ പശ്ചാത്തലത്തിലാണ് നിലപാട് മാറ്റിയത്.

2016ലാണ് ചടയമംഗലം സ്വദേശിയും യുവതിയും തമ്മിലുള്ള വിവാഹം നടക്കുന്നത്. അതിന് പിന്നാലെ മന്ത്രവാദത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. നഗ്നപൂജയ്ക്കായി നിര്‍ബന്ധിച്ചതായും അതിന് തയ്യാറാകാത്തതിന്റെ പേരില്‍ പലപ്പോഴും ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചതായും യുവതി പരാതിയില്‍ പറയുന്നു. ഹണിമൂണിനെന്ന പേരില്‍ നാഗൂരിലേക്ക് കൊണ്ടുപോയി അവിടെ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു. അതിന് പിന്നാലെ ചടയമംഗലത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് അബ്ദുള്‍ ജബ്ബാര്‍, സിദ്ധിഖ് എന്നിവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായും അവിടെ വച്ച് സിദ്ധിഖ് തന്റെ വസ്ത്രം പിടിച്ചുപറിച്ച കാര്യം ഭര്‍ത്താവിനെ അറിയിച്ചപ്പോള്‍ അത് മന്ത്രവാദത്തിന്റെ ഭാഗമാണെന്നായിരുന്നു മറുപടിയെന്നും യുവതി പറയുന്നു.

മൂന്ന് മാസമാണ് ഈ ദമ്പതികള്‍ ഒരുമിച്ച് താമസിച്ചിരുന്നത്. ഇവര്‍ തമ്മിലുള്ള വിവാഹമോചനക്കേസ് കോടതിയിലാണ്. കേസുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന്റെ സഹോദരനെയും ഭര്‍തൃമാതാവിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മന്ത്രവാദം നടത്തിയ അബ്ദുള്‍ ജബ്ബാറും സിദ്ധിഖും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

cake tower new
LATEST NEWS
ക്ലാസ് മുറിയിൽ തലകറങ്ങി വീണ വിദ്യാർഥിനിയോട് ക്രൂരത; അധ്യാപികയെ ജോലിയിൽ നിന്ന് മാറ്റി മാനേജ്മെന്റ്

ക്ലാസ് മുറിയിൽ തലകറങ്ങി വീണ വിദ്യാർഥിനിയോട് ക്രൂരത; അധ്യാപികയെ ജോലിയിൽ നിന്ന് മാറ്റി മാനേജ്മെന്റ്

ഇരിട്ടി: ക്ലാസ് മുറിയിൽ അസുഖബാധിതയായി കുഴഞ്ഞുവീണ ആറാം ക്ലാസ് വിദ്യാർഥിനിയോട് മനുഷ്യത്വരഹിതമായി...