സ്‌കൈ ഡൈവ് ചെയ്തതിന്റെ സന്തോഷം പങ്കുവച്ച് നടി നസ്രിയ

Oct 21, 2022

seena

സ്‌കൈ ഡൈവ് ചെയ്തതിന്റെ സന്തോഷം പങ്കുവച്ച് നടി നസ്രിയ നസീം. സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പങ്കുവച്ച് താരം തന്നെയാണ് തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായ വിവരം ആരാധകരെ അറിയിച്ചത്. ദുബായിലാണ് താരം സ്‌കൈ ഡൈവ് ചെയ്തത്.

അങ്ങനെ ഇത് സംഭവിച്ചിരിക്കുന്നു. എന്റെ ദൈവമേ ആനന്ദകരം. എന്റെ ദുബായിലേക്ക് വീഴാനായി വിമാനത്തില്‍ നിന്ന് ചാടി. സ്വപ്‌നം യാഥാര്‍ത്ഥ്യമാകും. നസ്രിയ കുറിച്ചു. നിരവധി താരങ്ങളാണ് നസ്രിയയുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നിരിക്കുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രിന്ദ, നിമിഷ സജയന്‍, മൃണാല്‍ താക്കൂര്‍, ഫര്‍ഹാന്‍ ഫാസില്‍, തുടങ്ങിയ നിരവധി പേര്‍ താരത്തിന് ആശംസകളുമായി എത്തി.

അടുത്തിടെയാണ് ഭര്‍ത്താവ് ഫഹദ് ഫാസിലിന് ഒപ്പമുള്ള കാമറി ഐസ്‌ക്രീമിന്റെ പരസ്യം വന്‍ ശ്രദ്ധ നേടിയത്. തെലുങ്കു ചിത്രമായ ‘അണ്ടേ സുന്ദരാനികി’ ആണ് നസ്രിയയുടേതായി പ്രദര്‍ശനത്തിന് എത്തിയത്. നാനി നായകനായി എത്തിയ ചിത്രം വിവേക അത്രയയാണ് സംവിധാനം ചെയ്തത്

cake tower new
LATEST NEWS
ക്ലാസ് മുറിയിൽ തലകറങ്ങി വീണ വിദ്യാർഥിനിയോട് ക്രൂരത; അധ്യാപികയെ ജോലിയിൽ നിന്ന് മാറ്റി മാനേജ്മെന്റ്

ക്ലാസ് മുറിയിൽ തലകറങ്ങി വീണ വിദ്യാർഥിനിയോട് ക്രൂരത; അധ്യാപികയെ ജോലിയിൽ നിന്ന് മാറ്റി മാനേജ്മെന്റ്

ഇരിട്ടി: ക്ലാസ് മുറിയിൽ അസുഖബാധിതയായി കുഴഞ്ഞുവീണ ആറാം ക്ലാസ് വിദ്യാർഥിനിയോട് മനുഷ്യത്വരഹിതമായി...