സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്

Nov 5, 2022

seena

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശക്തിപ്പെടുന്നു. തുലാവർഷത്തോടൊപ്പം ചക്രവാതച്ചുഴിയുടെയും സ്വാധീനമുള്ളതിനാൽ കനത്ത മഴ കിട്ടുമെന്നാണ് കാലാവസ്ഥ പ്രവചനം. കണ്ണൂരും കാസർകോടും ഒഴികെ എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്കൻ തമിഴ്നാട് തീരത്തോട് ചേര്‍ന്നു , തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ചക്രവാതച്ചുഴികൾ നിലവിലുണ്ട്. ഇതിന്റെ സ്വാധീനം ഉള്ളതിനാൽ അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത.

cake tower new
LATEST NEWS
കൈകൂലി വാങ്ങുന്നതിനിടെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വിജിലൻസ് പിടിയിൽ

കൈകൂലി വാങ്ങുന്നതിനിടെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വിജിലൻസ് പിടിയിൽ

നെടുമങ്ങാട്: കൈകൂലി വാങ്ങുന്നതിനിടെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വിജിലൻസ്...