തിരുവനന്തപുരത്ത് ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മോക്ക് ഡ്രില്‍

Nov 5, 2022

seena

അടിയന്തിരഘട്ടങ്ങൾ നേരിടുന്നതിനുള്ള ഒരുക്കങ്ങൾ വർദ്ധിപ്പിക്കുന്നതിനും വിവിധ ഏജൻസികൾ തമ്മിൽ ഏകോപനം ഉറപ്പാക്കുന്നതിനുമായി നവംബര്‍ അഞ്ച്, ആറ്, ഏഴ് തീയതികളില്‍ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് തിരുവനന്തപുരത്ത് മോക്ക് ഡ്രില്‍ സംഘടിപ്പിക്കും. ഇത്രയും വിപുലമായ മോക്ക് ഡ്രിൽ കേരളത്തിൽ നടക്കുന്നത് ആദ്യമായാണ്. ഓരോ വർഷവും വിവിധ സംസ്ഥാനങ്ങളിൽ നടത്തുന്ന മോക്ക് ഡ്രില്ലിന് ഇക്കൊല്ലം വേദിയാകുന്നത് തിരുവനന്തപുരമാണ്.

തിരുവനന്തപുരം നഗരത്തിലേയും പരിസരപ്രദേശങ്ങളിലേയും തന്ത്രപ്രധാനമായ വിവിധ കേന്ദ്രങ്ങളിലാണ് മോക്ക് ഡ്രിൽ. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന 400ൽ പരം എൻ.എസ്.ജി കമാൻഡോകളും മോക്ക് ഡ്രില്ലിൽ പങ്കെടുക്കും.

cake tower new
LATEST NEWS

കറന്റ് എപ്പോള്‍ വരും? കെഎസ്ഇബിയിലേക്ക് വിളിച്ചയാള്‍ക്ക് മന്ത്രിയുടെ നമ്പര്‍ നല്‍കി ജീവനക്കാരന്‍, അന്വേഷിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് പണി കൊടുത്ത് കെഎസ്ഇബി ജീവനക്കാരന്‍. വൈദ്യുതി...