സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

Nov 6, 2022

seena

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. ബുധനാഴ്ചയോടെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്തായി ന്യൂനമർദ്ദം രൂപപെട്ടേക്കും. ഇത് പിന്നീട് തമിഴ്നാട് -പുതുച്ചേരി തീരത്തായി കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

cake tower new
LATEST NEWS

കറന്റ് എപ്പോള്‍ വരും? കെഎസ്ഇബിയിലേക്ക് വിളിച്ചയാള്‍ക്ക് മന്ത്രിയുടെ നമ്പര്‍ നല്‍കി ജീവനക്കാരന്‍, അന്വേഷിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് പണി കൊടുത്ത് കെഎസ്ഇബി ജീവനക്കാരന്‍. വൈദ്യുതി...