കാമുകനൊപ്പം ചേര്‍ന്ന് ഭാര്യ ഹോര്‍ലിക്‌സില്‍ വിഷം ചേര്‍ത്ത് നല്‍കി; പരാതിയുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍

Nov 8, 2022

seena

തിരുവനന്തപുരം: കാമുകനൊപ്പം ചേര്‍ന്ന് ഭാര്യ ഹോര്‍ലിക്‌സില്‍ വിഷം ചേര്‍ത്ത് നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍. യുവാവിന്റെ പരാതിയില്‍ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തു. 2018 ജൂലൈയിലാണ് കൊലപ്പെടുത്താന്‍ ഭാര്യ ഹോര്‍ലിക്‌സില്‍ വിഷം നല്‍കിയതെന്നാണ് പരാതി. കെഎസ്ആര്‍ടിസി ഡ്രൈവറായ സുധീര്‍ ആണ് ഭാര്യ ശാന്തിയ്ക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. സംഭവത്തില്‍ പാറശ്ശാല പൊലീസിന് ആദ്യം പരാതി നല്‍കിയെങ്കിലും കേസെടുക്കാനോ അന്വേഷണത്തിനോ തയ്യാറായിരുന്നില്ലെന്ന് യുവാവ് പറയുന്നു. പാറശ്ശാല ഷാരോണ്‍ വധത്തിന് പിന്നാലെ സുധീര്‍ വീണ്ടും പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

ഭാര്യ ശാന്തിയും കാമുകന്‍ മുരുകനും തമിഴ്‌നാട് ശിവകാശി സ്വദേശികളാണ്. ശാന്തി വീടു വിട്ടിറങ്ങി എട്ടു മാസങ്ങള്‍ക്ക് ശേഷം വസ്ത്രങ്ങള്‍ മാറ്റുന്നതിനിടെയാണ് സിറിഞ്ചും നീഡിലും അലുമിനിയം ഫോസ്‌ഫെയ്ഡും കണ്ടെത്തിയത്. നേരത്തെ ശാന്തി നല്‍കിയ ഹോര്‍ലിക്‌സ് കഴിച്ച ശേഷം പുറത്ത് പോയപ്പോള്‍ തലവേദനയും അസ്വാസ്ഥ്യവും അനുഭവപ്പെട്ടു. തുടര്‍ന്ന് പാറശാല ആശുപത്രിയിലും ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. മൂന്ന് ദിവസം വെന്റിലേറ്ററില്‍ കിടുന്നതായും സുധീര്‍ പറയുന്നു. അലുമിനിയം ഫോസ്‌ഫെയ്ഡ് ശരീരത്തില്‍ ചെന്നാലുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളാണ് സുധീറിന് ഉണ്ടായിരുന്നതെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും യുവാവിന്റെ പക്കലുണ്ട്.

തന്നെ കൊല്ലാനായി വിഷവും മറ്റു ഉപകരണങ്ങളും മുരുകന്‍ കൊറിയറായി തമിഴ്‌നാട്ടില്‍ നിന്നയച്ചു നല്‍കിയതാണെന്നും സുധീര്‍ ആരോപിക്കുന്നു. ഇതിനുള്ള തെളിവുകളുമായി പാറശ്ശാല പൊലീസിനെ ആറുമാസം മുമ്പ് സമീപിച്ചെങ്കിലും, അന്നത്തെ സിഐ ഗൗരവത്തിലെടുത്തില്ലെന്ന് സുധീര്‍ പറയുന്നു.

cake tower new
LATEST NEWS
അട്ടപ്പാടി ഇരട്ടക്കൊലപാതകം: പ്രതിയും യുവതിയും ഒരേ ഗ്രാമക്കാർ; കഴിഞ്ഞത് ദമ്പതികളെന്ന വ്യാജേന

അട്ടപ്പാടി ഇരട്ടക്കൊലപാതകം: പ്രതിയും യുവതിയും ഒരേ ഗ്രാമക്കാർ; കഴിഞ്ഞത് ദമ്പതികളെന്ന വ്യാജേന

പാലക്കാട്: നാടിനെ നടുക്കിയ അട്ടപ്പാടി ഇരട്ടക്കൊലപാതക കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ഭവാനിപ്പുഴയിൽ...