ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ബസ് ജീവനക്കാരൻ മരണപ്പെട്ടു

Sep 9, 2026

seena

ആറ്റിങ്ങൽ: ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ അജിമോൻ ബസിലെ ജീവനക്കാരൻ മരിച്ചു. നിലയ്ക്കാമുക്ക് സ്വദേശി ജയരാജൻ (73) ആണ് മരിച്ചത്. ആറ്റിങ്ങലുകാർക്ക് ഏറെ പരിചിതനായ ജയരാജൻ കഴിഞ്ഞ 20 വർഷത്തിലേറെയായി അജിമോൻ ബസിലെ ജീവനക്കാരനായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

ഡ്യൂട്ടിക്കിടെ ബസുമായി ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തിയ ശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ജയരാജൻ വെള്ളം വാങ്ങുന്നതിനായി സമീപത്തെ ബേക്കറിയിൽ കയറിയപ്പോഴാണ് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. അജിമോൻ ബസിലെ മുതിർന്ന ജീവനക്കാരനായ ജയരാജനെ അടുത്തിടെ സഹപ്രവർത്തകർ ആദരിച്ചിരുന്നു.

cake tower new
LATEST NEWS
അട്ടപ്പാടി ഇരട്ടക്കൊലപാതകം: പ്രതിയും യുവതിയും ഒരേ ഗ്രാമക്കാർ; കഴിഞ്ഞത് ദമ്പതികളെന്ന വ്യാജേന

അട്ടപ്പാടി ഇരട്ടക്കൊലപാതകം: പ്രതിയും യുവതിയും ഒരേ ഗ്രാമക്കാർ; കഴിഞ്ഞത് ദമ്പതികളെന്ന വ്യാജേന

പാലക്കാട്: നാടിനെ നടുക്കിയ അട്ടപ്പാടി ഇരട്ടക്കൊലപാതക കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ഭവാനിപ്പുഴയിൽ...

‘അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചു, ആരും വിളിക്കാതിരിക്കാന്‍ മുടിയും വെട്ടി’; വെളിപ്പെടുത്തി പാര്‍വതി

‘അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചു, ആരും വിളിക്കാതിരിക്കാന്‍ മുടിയും വെട്ടി’; വെളിപ്പെടുത്തി പാര്‍വതി

അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് തന്നെ തേടി ബാംഗ്ലൂര്‍ ഡെയ്‌സ് എത്തിയതെന്ന് നടി...

‘പുറത്ത് നില്‍ക്കടോ അങ്ങോട്ട്, നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരികയാണോ?’; മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി

‘പുറത്ത് നില്‍ക്കടോ അങ്ങോട്ട്, നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരികയാണോ?’; മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി

ആലപ്പുഴ: ഇഡി റിപ്പോര്‍ട്ട് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ ക്ഷുഭിതനായി പിണറായി...