ചെന്നൈ: തമിഴ്‌നാട്ടിലെ മധുരയില്‍ പടക്കശാലയ്ക്ക് തീപിടിച്ച് അഞ്ചുപേര്‍ മരിച്ചു. പത്തുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. മധുര ജില്ലയിലെ ഉസിലാംപെട്ടിക്ക് സമീപം അഴകുചിറ ഗ്രാമത്തിലാണ് അപകടമുണ്ടായത്. പരുക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനത്തില്‍ പടക്കനിര്‍മ്മാണശാല പൂര്‍ണമായി കത്തിനശിച്ചു. സ്‌ഫോടനകാരണം വ്യക്തമായിട്ടില്ല. തൊഴിലാളികള്‍ ജോലിയിലേര്‍പ്പെട്ടുകൊണ്ടിരിക്കെയാണ് പടക്കശാലയ്ക്ക് തീപിടിച്ചതെന്നാണ് വിവരം. വിവരമറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.


















