അഴൂരില്‍ നെഹ്‌റു ജയന്തി ആഘോഷിച്ച് കോണ്‍ഗ്രസ്

Nov 14, 2022

seena

നവഭാരത ശില്പി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 133-ാം ജന്മദിനാഘോഷ പരിപാടികളുടെ ഭാഗമായി ഇന്ന്‌ കോണ്‍ഗ്രസ് പെരുങ്ങുഴി, അഴൂര്‍ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പെരുങ്ങുഴി മാര്‍ക്കറ്റ്‌ ജംഗ്‌ഷന്‍, അഴൂര്‍ മാര്‍ക്കറ്റ്‌ ജംഗ്‌ഷന്‍ എന്നിവിടങ്ങളില്‍ നെഹ്‌റു ജന്മദിന അനുസ്മരണവും, പുഷ്പാര്‍ച്ചനയും നടത്തി. പരിപാടികള്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എസ്.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. അഴൂരില്‍ നടന്ന പരിപാടിയില്‍ ബിജു ശ്രീധര്‍, പെരുങ്ങുഴിയില്‍ നടന്ന പരിപാടിയില്‍ എ.ആര്‍ നിസാര്‍ എന്നിവര്‍ അധ്യക്ഷത വഹിച്ചു.

നേതാക്കളായ വി.കെ. ശശിധരന്‍, ജി.സുരേന്ദ്രന്‍, മാടന്‍വിള നൗഷാദ്, കെ.ഓമന, എസ്. ജി. അനില്‍കുമാര്‍, ജയാ സജിത്ത്, എസ്.മധു, ശോഭാ വിജയന്‍, രാജന്‍ കൃഷ്ണപുരം, അനുരാജ്, അബ്ദുല്‍ റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.

cake tower new
LATEST NEWS
പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം; ഇറാന്റെ അഞ്ച് എണ്ണകപ്പലുകള്‍ തകര്‍ത്ത് അമേരിക്ക

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം; ഇറാന്റെ അഞ്ച് എണ്ണകപ്പലുകള്‍ തകര്‍ത്ത് അമേരിക്ക

വാഷിങ്ടണ്‍: അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ആക്രമിച്ചതിന് പിന്നാലെ ഇറാനെതിരെ തിരിച്ചടിച്ച് അമേരിക്ക....