സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ആറ്റിങ്ങൽ ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന് മൂന്നാം സ്ഥാനം

Nov 14, 2022

seena

സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ആറ്റിങ്ങൽ ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന് മൂന്നാം സ്ഥാനം. എറണാകുളത്ത് നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ വർക്ക്‌ എക്സ്പീരിയൻസിൽ ഏറ്റവും മികച്ച മൂന്നാമത്തെ സ്കൂളിനുള്ള ഓവറോൾ കിരീടം ആറ്റിങ്ങൽ ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ കരസ്ഥമാക്കി. ഹയർ സെക്കന്ററി വിഭാഗത്തിൽ ഒന്നാം സ്ഥാനവും ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ നേടി. മേളയിൽ ഹയർ സെക്കന്ററി സ്റ്റഫ് ടോയ്‌സ്, നാച്ചുറൽ ഫൈബർ എന്നീ ഇനങ്ങളിൽ യഥാ ക്രമം ദിയ സുഹാസ്, സാജിദ എന്നിവർക്ക് ഒന്നാം സ്ഥാനവും, ഹൈസ്കൂൾ വിഭാഗം പാഴ് വസ്തുക്കൾ കൊണ്ടുള്ള ഉൽപ്പന്നങ്ങളിൽ അശ്വതി അനിലിന് രണ്ടാം സ്ഥാനവും ലഭിച്ചു. പങ്കെടുത്ത എല്ലാവരും A ഗ്രേഡോടെ മികച്ച വിജയം നേടി.

cake tower new
LATEST NEWS
പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം; ഇറാന്റെ അഞ്ച് എണ്ണകപ്പലുകള്‍ തകര്‍ത്ത് അമേരിക്ക

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം; ഇറാന്റെ അഞ്ച് എണ്ണകപ്പലുകള്‍ തകര്‍ത്ത് അമേരിക്ക

വാഷിങ്ടണ്‍: അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ആക്രമിച്ചതിന് പിന്നാലെ ഇറാനെതിരെ തിരിച്ചടിച്ച് അമേരിക്ക....