കിഡ്സ് കരാട്ടെ ലീഗ്; ആറ്റിങ്ങൽ കരാട്ടെ ടീമിന് തകർപ്പൻ വിജയം

Nov 14, 2022

seena

തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ ജപ്പാൻ കരാട്ടെ ഡോ നബുക്കാവ ഹ ഷിറ്റോറിയൂ കായിക കേരള സംഘടിപ്പിച്ച കിഡ്സ് കരാട്ടെ ലീഗിൽ 44 സ്വർണ്ണവും 19 വെള്ളിയും 45 വെങ്കലവും ഉൾപ്പടെ 108 മെഡലുകൾ നേടി ആറ്റിങ്ങൽ കരാട്ടെ ടീം ഓവറാൾ ചാമ്പ്യന്മാരായി. 22 സ്വർണ്ണവും 13 വെള്ളിയും 12 വെങ്കലവും ഉൾപ്പടെ 47 മെഡലുകൾ നേടിയ ആലപ്പുഴ ഡ്രാഗൺ വേ കരാട്ടെ അക്കാഡമി ഒവറാൾ രണ്ടാം സ്ഥാനവും 9 സ്വർണ്ണവും 17 വെള്ളിയും 35 വെങ്കലവും ഉൾപ്പടെ 61 മെഡലുകൾ നേടിയ പോത്തൻകോട് ജെ കെ എൻ എസ് കെ ഓവറാൾ മൂന്നാം സ്ഥാനവും നേടി.

ലീഗിൻ്റെ ഭാഗമായി നടന്ന 10000 രൂപ ക്യാഷ് അവാർഡ് ഉള്ള 8 ഇനങ്ങളിൽ നാലിലും ചാമ്പ്യന്മാരാകാനും ആറ്റിങ്ങൽ കരാട്ടെ ടീം താരങ്ങൾക്കായി. പതിനഞ്ച് വയസ് വരെയുള്ള പെൺകുട്ടികളുടെ ഓപ്പൺ കത്തയിൽ അലീന അസീം, പതിനേഴ് വയസു വരെയുള്ള പെൺകുട്ടികളുടെ ഓപ്പൺ കത്ത, കുമിത്തെ ഇനങ്ങളിൽ അവനി സുനിൽ, പതിനേഴ് വയസ് വരെയുള്ള ആൺകുട്ടികളുടെ ഓപ്പൺ കുമിത്തെയിൽ ദേവസൂര്യ എന്നിവരാണ് 10000 രൂപ ക്യാഷ് അവാർഡ് നേടിയ ആറ്റിങ്ങൽ കരാട്ടെ ടീം താരങ്ങൾ.

cake tower new
LATEST NEWS
പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം; ഇറാന്റെ അഞ്ച് എണ്ണകപ്പലുകള്‍ തകര്‍ത്ത് അമേരിക്ക

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം; ഇറാന്റെ അഞ്ച് എണ്ണകപ്പലുകള്‍ തകര്‍ത്ത് അമേരിക്ക

വാഷിങ്ടണ്‍: അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ആക്രമിച്ചതിന് പിന്നാലെ ഇറാനെതിരെ തിരിച്ചടിച്ച് അമേരിക്ക....