പ്രിയ വർഗീസിന്റെ നിയമനത്തിൽ ഹൈക്കോടതി വിധി; അസോസിയേറ്റ് പ്രൊഫസറായി നിയമിയ്ക്കപ്പെടാനുള്ള യോഗ്യതയില്ലെന്ന് കോടതി

Nov 17, 2022

seena

കൊച്ചി: അസോസിയേറ്റ് പ്രൊഫസറായി നിയമിയ്ക്കപ്പെടാനുള്ള അക്കാദമിക യോഗ്യത പ്രിയ വർഗീസിനില്ലെന്ന് ഹൈക്കോടതി. പ്രിയയുടെ യോഗ്യതകൾ എല്ലാം അക്കാദമികമായി കണക്കാക്കാനാവില്ല. സ്ക്രൂട്ടിനി കമ്മിറ്റി ഇവ എങ്ങനെയാണ് അധ്യാപന പരിചയമായി കണക്കാക്കിയത്? ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കുകയില്ലെന്ന് യുജിസി വ്യക്തമാക്കിയിട്ടുണ്ട്. പിഎച്ച്ഡി ഗവേഷണം ഫെല്ലോഷിപ്പോടെയാണ് നടത്തിയത്. ഈ സമയത്ത് ഡപ്യൂട്ടേഷനിലാണെന്നും ഇക്കാലയളവിൽ അധ്യാപന ജോലി ഒഴിവാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉറപ്പാക്കാന്‍ പരിചയസമ്പത്ത് വേണമെന്നും കോടതി വ്യക്തമാക്കി.

cake tower new
LATEST NEWS
ലൈംഗിക അതിക്രമങ്ങളുടെ നഗ്നമായ ചിത്രീകരണം വേണ്ട; ലഹരി ഉപയോഗം മഹത്വവത്കരിക്കരുത്; സിനിമ സെന്‍സര്‍ മാനദണ്ഡം പുതുക്കി

ലൈംഗിക അതിക്രമങ്ങളുടെ നഗ്നമായ ചിത്രീകരണം വേണ്ട; ലഹരി ഉപയോഗം മഹത്വവത്കരിക്കരുത്; സിനിമ സെന്‍സര്‍ മാനദണ്ഡം പുതുക്കി

ന്യൂഡല്‍ഹി: ലഹരി ഉപയോഗ രംഗങ്ങളില്‍ മുന്നറിയിപ്പ് നിര്‍ബന്ധിതമാക്കിയതടക്കം സിനിമ സെന്‍സര്‍...

റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിൽ 7.56 കോടിയുടെ നികുതി വെട്ടിപ്പ്; 42 കോടി രൂപയുടെ ടേൺഓവർ വെട്ടിപ്പും കണ്ടെത്തി

റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിൽ 7.56 കോടിയുടെ നികുതി വെട്ടിപ്പ്; 42 കോടി രൂപയുടെ ടേൺഓവർ വെട്ടിപ്പും കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിങ് സേവന മേഖലയിൽ 7.56 കോടി രൂപയുടെ...