വിവാഹ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നാല് മരണം; 60ഓളം പേര്‍ക്ക് പരുക്കേറ്റു

Dec 9, 2022

seena

വിവാഹ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നാല് മരണം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 60ഓളം പേര്‍ക്ക് പരുക്കേറ്റു. രാജസ്ഥാനിലെ ജോധ്പൂരില്‍ ബംഗ്രാ ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നതായാണ് വിവരം. സമീപവാസികള്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ 60 പേരില്‍ 42 പേരെ എംജിഎച്ച് ആശുപത്രിയിലേയ്ക്ക് മാറ്റിയതായി ജില്ലാ കളക്ടര്‍ ഹിമാന്‍ഷു ഗുപ്ത അറിയിച്ചു.

വ്യാഴാഴ്ച വൈകുന്നേരം വരന്‍ എത്തുന്ന ചടങ്ങിന് മുന്‍പായാണ് തീപിടുത്തം ഉണ്ടായത്. 5 സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതായാണ് വിവരം. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരാണ് പൊള്ളലേറ്റവരില്‍ ഭൂരിഭാഗം പേരും. വരനും വരന്റെ പിതാവും പൊള്ളലേറ്റവരില്‍ ഉള്‍പ്പെടുന്നു. പൊട്ടിത്തെറിയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു.

cake tower new
LATEST NEWS
രമ്യയുടെ വാദം തെറ്റ്; ചിറയിൻകീഴിലെ കയ്യാങ്കളി കോൺഗ്രസിന് നാണക്കേടെന്ന് കെപിസിസി പ്രസിഡൻറ്

രമ്യയുടെ വാദം തെറ്റ്; ചിറയിൻകീഴിലെ കയ്യാങ്കളി കോൺഗ്രസിന് നാണക്കേടെന്ന് കെപിസിസി പ്രസിഡൻറ്

തിരുവനന്തപുരം: ചിറയിൻകീഴിൽ ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എംഎല്‍എയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും...