നാവായിക്കുളം: റോഡരികിൽ ഒഴുക്കിയ കക്കൂസ് മാലിന്യത്തിൽ നിന്ന് സ്വർണ്ണമാല ലഭിച്ചു. കപ്പാംവിള-മുക്കുകട റോഡിൽ പയറ്റുവിളക്ക് സമീപം റോഡിൽ ഒഴുക്കിയ കക്കൂസ് മാലിന്യത്തിൽ നിന്നാണ് സ്വർണ്ണമാല ലഭിച്ചത്. പ്രദേശത്ത് മാലിന്യം നിക്ഷേപിച്ചത് ഫോട്ടോ എടുത്ത് പരാതി നൽകാൻ എത്തിയ നാട്ടുകാരായ യുവാക്കൾക്കാണ് ഏകദേശം രണ്ട് പവനോളം വരുന്ന മാല ലഭിച്ചത്. മാലിന്യം എടുത്ത വീട്ടിലെ ക്ലോസ്സെറ്റിൽ നഷ്ടപ്പെട്ടതാകാം സ്വർണ്ണ മാല എന്നാണ് നാട്ടുകാർ പറയുന്നത്. സ്വർണ്ണമാല പോലീസിനെ ഏൽപ്പിച്ചു. തെളിവ് സഹിതം കൊണ്ട് വരുന്നവർക്ക് മാല നൽകുമെന്നാണ് തീരുമാനം.

















