യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!; ഏറനാട്, ഇന്റർസിറ്റി ട്രെയിനുകൾ ഇന്ന് ഓടില്ല

Dec 12, 2022

seena

തിരുവനന്തപുരം: ചാലക്കുടിക്കും കറുകുറ്റിക്കും ഇടയിൽ ഗർഡർ മാറ്റുന്നത് അടക്കമുള്ള അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നും ഏതാനും ചില ട്രെയിനുകൾ റദ്ദാക്കി. നാഗര്‍കോവില്‍- മംഗലാപുരം ഏറനാട് എക്‌സ്പ്രസ് ഓടില്ല. ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍ സിറ്റിയും റദ്ദാക്കിയിട്ടുണ്ട്. കൊച്ചുവേളി യാർഡിൽ നിർമാണ ജോലികൾ നടക്കുന്നതിനാൽ ഡിസംബർ ഒന്ന് മുതൽ 12 വരെ 21 ട്രെയിനുകൾ റദ്ദാക്കിയിരുന്നു. കൊച്ചുവേളി- ചണ്ഡീ​ഗഢ് സൂപ്പർ ഫാസ്റ്റ് ഇന്ന് ആലപ്പുഴയിൽ നിന്ന് സർവീസ് ആരംഭിക്കും.

ആലപ്പുഴ ധന്‍ബാദ് എക്‌സ്പ്രസ് ആറു മണിക്കൂര്‍ വൈകി ഉച്ചയ്ക്ക് 12 നാകും പുറപ്പെടുക. കൊച്ചുവേളി-കോര്‍ബ സൂപ്പര്‍ഫാസ്റ്റ് രണ്ടു മണിക്കൂര്‍ വൈകി 8.15 നാകും കൊച്ചുവേളിയില്‍ നിന്നും പുറപ്പെടുകയെന്നും റെയില്‍വേ അറിയിച്ചു.

cake tower new
LATEST NEWS
രമ്യയുടെ വാദം തെറ്റ്; ചിറയിൻകീഴിലെ കയ്യാങ്കളി കോൺഗ്രസിന് നാണക്കേടെന്ന് കെപിസിസി പ്രസിഡൻറ്

രമ്യയുടെ വാദം തെറ്റ്; ചിറയിൻകീഴിലെ കയ്യാങ്കളി കോൺഗ്രസിന് നാണക്കേടെന്ന് കെപിസിസി പ്രസിഡൻറ്

തിരുവനന്തപുരം: ചിറയിൻകീഴിൽ ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എംഎല്‍എയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും...