തിരുവനന്തപുരം: കേരള – കര്‍ണാടക തീരത്ത് തെക്ക് കിഴക്കന്‍ അറബിക്കടലില്‍ പ്രവേശിച്ച ‘മാന്‍ദൗസ്’ചുഴലിക്കാറ്റിന്റെ ഭാഗമായ ചക്രവാതച്ചുഴി ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യുനമര്‍ദ്ദം ഇന്ത്യന്‍ തീരത്ത് നിന്ന് അകന്നു അടുത്ത 2-3 ദിവസത്തിനുള്ളില്‍ ദുര്‍ബലമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

















