മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലെത്തി; രണ്ടാംഘട്ട മുന്നറിയിപ്പുമായി തമിഴ്‌നാട്

Dec 14, 2022

seena

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. 141.05 അടിയാണ് നിലവിലെ അണക്കെട്ടിലെ ജലനിരപ്പ്. ഇടുക്കി ജില്ലയിൽ കാര്യമായ മഴയില്ലെങ്കിലും മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളായ തേക്കടി മേഖലകളിൽ ഉൾപ്പെടെ ശക്തമായ മഴയാണ് ലഭിക്കുന്നത്. ഇത് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിപ്പിക്കാൻ കാരണമായി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അണക്കെട്ടിലെ ജലനിരപ്പ് സ്ഥായിയായി നിൽക്കുകയായിരുന്നു. ഇന്ന് 141.05 അടി ആയി ഉയരുകയായിരുന്നു. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 142 അടിയാണ്. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കഴിഞ്ഞ ദിവസം 511 ക്യുസെക്സ് ആയിരുന്നു. കഴിഞ്ഞ രാത്രിയോടെ ഇത് 4261 ക്യുസെക്‌സ് ആയി വർധിച്ചിട്ടുണ്ട്. ഉൾക്കാട്ടിൽ വലിയ രീതിയിൽ മഴ ലഭിച്ചതായാണ് വിവരം. ഇതാണ് ജലനിരപ്പ് പെട്ടെന്ന് ഉയരാൻ കാരണമെന്നാണ് കരുതുന്നത്.

നിലവിൽ റൂൾ കർവ് ഇല്ല. 141 അടിയിൽ എത്തിയപ്പോൾ തമിഴ്നാട് രണ്ടാംഘട്ട മുന്നറിയിപ്പ് കേരളത്തിന് നൽകി. ഇനിയും മഴ ശക്തമായി തുടരുകയാണെങ്കിൽ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി വിടും എന്നാണ് തമിഴ്നാട് കേരളത്തിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

cake tower new
LATEST NEWS
രമ്യയുടെ വാദം തെറ്റ്; ചിറയിൻകീഴിലെ കയ്യാങ്കളി കോൺഗ്രസിന് നാണക്കേടെന്ന് കെപിസിസി പ്രസിഡൻറ്

രമ്യയുടെ വാദം തെറ്റ്; ചിറയിൻകീഴിലെ കയ്യാങ്കളി കോൺഗ്രസിന് നാണക്കേടെന്ന് കെപിസിസി പ്രസിഡൻറ്

തിരുവനന്തപുരം: ചിറയിൻകീഴിൽ ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എംഎല്‍എയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും...