ചിറയിൻകീഴ് റെയിൽവേ മേൽപ്പാല നിർമ്മാണ ഗതാഗതക്കുരുക്ക്; ഗതാഗത ക്രമീകരണ നിർദ്ദേശവുമായ് സർവ്വകക്ഷി യോഗം

Dec 25, 2022

seena

ചിറയിൻകീഴ് റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മാണത്തോട് അനുബന്ധിച്ചു ഉണ്ടായ ഗതാഗത കുരുക്ക് പരിഹരിയ്ക്കുന്നതിനായ് ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത്‌ ഹാളിൽ സർവ്വകക്ഷി യോഗം സംഘടിപ്പിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി മുരളി അധ്യക്ഷതവഹിച്ചു.
ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌, ജില്ലാപഞ്ചായത്ത് മെമ്പർ, ചിറയിൻകീഴ് എസ് എച്ച് ഒ പഞ്ചായത്ത്‌ മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

▪️യോഗ തീരുമാനം.

ആറ്റിങ്ങലിൽ നിന്ന് ചിറയിൻകീഴ് വരുന്ന ബസുകൾ വലിയകട ജംഗ്ഷനിൽ യാത്രക്കാരെ ഇറക്കാൻ പാടില്ല പകരം താത്കാലിക ബസ് സ്റ്റാൻഡിൽ ആളെ ഇറക്കേണ്ടതാണ്.

ചിറയിൻകീഴ് നിന്നും അഴൂർ ഭാഗത്തേക്ക്‌ പോകേണ്ട വാഹനങ്ങൾ വലിയകട ജംഗ്ഷനിൽ ഉള്ള ബസ് സ്റ്റോപ്പിൽ നിന്ന് യാത്രക്കാരെ കയറ്റാൻ പാടില്ല. യാത്രക്കാർ താത്കാലിക ബസ് സ്റ്റാൻഡിൽ നിന്നും അഴൂർ ഭാഗത്തേക്കുള്ള വാഹനങ്ങളിൽ കയറേണ്ടതാണ്.

വലിയകട നിന്നും ശാർക്കര, പണ്ടകശാല ഭാഗത്തേക്ക്‌ പോകേണ്ട ചെറിയ വാഹനങ്ങൾ മഞ്ചാടിമൂട് റെയിൽവേ ഗേറ്റ് വഴി കടകം ജംഗ്ഷൻ വഴി ശാർക്കര ജംഗ്ഷനിൽ എത്തി ഇടത്തേക്കു തിരിഞ്ഞു പോകേണ്ടതാണ്.

പണ്ടകശാല നിന്നും ശാർക്കര ക്ഷേത്രം റോഡ് വഴി വലിയക്കടയിലേക്കും അഴൂരേക്കും പോകേണ്ട വാഹനങ്ങൾ ശാർക്കര ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് ശാർക്കര റെയിൽവേ ഗേറ്റ് വഴി വലിയകടക്കും അഴൂരേക്കും പോകേണ്ടതാണ്. ശാർക്കര ക്ഷേത്രത്തിനെ ചുറ്റി പണ്ടകശാല ഭാഗത്തു പോകേണ്ട സ്കൂൾ ബസ് ഉൾപ്പെടെ യുള്ള ഹെവി വാഹനങ്ങളുടെ യാത്ര ടി റോഡ് വഴി താത്കാലികമായി നിരോധിച്ചിരിക്കുന്നു.

cake tower new
LATEST NEWS
‘എനിക്ക് നാര്‍സിസ്റ്റിക് പ്രവണതകളുണ്ട്, തെറാപ്പി ആരംഭിച്ചു കഴിഞ്ഞു’; വെളിപ്പെടുത്തി റോബിന്‍ രാധാകൃഷ്ണന്‍

‘എനിക്ക് നാര്‍സിസ്റ്റിക് പ്രവണതകളുണ്ട്, തെറാപ്പി ആരംഭിച്ചു കഴിഞ്ഞു’; വെളിപ്പെടുത്തി റോബിന്‍ രാധാകൃഷ്ണന്‍

ബിഗ് ബോസിലൂടെയാണ് റോബിന്‍ രാധാകൃഷ്ണന്‍ താരമാകുന്നത്. പിന്നീടുള്ള റോബിന്റെ ജീവിതം എന്നും...