പുരവൂർ ക്ഷീര സഹകരണ സംഘത്തിലെ എല്ലാ ക്ഷീര കർഷകർക്കും കാലിത്തീറ്റ വിതരണ ഉദ്ഘാടനം ചെയ്തു. 2022-23 സാമ്പത്തിക വർഷത്തിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി വിഹിതം വിനിയോഗിച്ചുകൊണ്ട് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എല്ലാ ക്ഷീരകർഷകർക്കും സബ്സിഡി ഇനത്തിൽ കാലിത്തീറ്റ വിതരണം ചെയ്യുന്നതിനായി തുക വകയിരുത്തിയിരുന്നു. തുക ഉപയോഗിച്ച് കൊണ്ട് പുരവൂർ ക്ഷീര സഹകരണ സംഘത്തിലെ (T 261) എല്ലാ ക്ഷീരകർഷകർക്കും കാലിത്തീറ്റ വിതരണംചെയ്തു.

വിതരണ ഉദ്ഘാടനം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.എസ്. ശ്രീകണ്ഠൻ നിർവഹിച്ചു. യോഗത്തിൽ കിഴുവിലം ഗ്രാമപഞ്ചായത്ത് മെമ്പർ ആശ, ക്ഷീരോൽപാദക സഹകരണ സംഘം സെക്രട്ടറി ബിന്ദു, ക്ഷീരകർഷകർ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുത്തു.

















