വീടിന് സമീപം രാത്രി നിന്നത് ചോദ്യം ചെയ്ത സ്ത്രീയെ വീട്ടിൽ കയറി ആക്രമിച്ച പ്രതികൾ പിടിയിൽ

Jan 10, 2023

seena

വീടിന് സമീപം രാത്രി സമയം നിന്നത് ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ സ്ത്രീയെ വീട്ടിൽ കയറി ആക്രമിച്ച പ്രതികളെ പള്ളിക്കൽ പോലീസ് അറസ്റ് ചെയ്തു. 08.01.2023 രാത്രി 11 മണിയോടെയാണ് സംഭവം.വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പള്ളിക്കൽ പോലീസിന്റെ അന്വേഷണത്തിൽ മടവൂർ സ്വദേശികളായ നോജു, ഗണേഷ് എന്നിവരാണ് അറസ്റ്റിലായത്.

പരിക്കേറ്റ പരാതിക്കാരി ആശുപത്രിയിൽ ചികിത്സ തേടി. പള്ളിക്കൽ സി. ഐ. ശ്രീജേ ഷ്, എസ്. ഐ. സഹിൽ.എം, എഎസ്ഐ സുനിൽ, മനോജ്‌, എസ്‌സിപിഒ ബിനു, ഉഷാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

cake tower new
LATEST NEWS