സൈനിക വാഹനം മലയിടുക്കിലേക്ക് മറിഞ്ഞു; മൂന്നു സൈനികര്‍ മരിച്ചു

Jan 11, 2023

seena

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മലയിടുക്കിലേക്ക് വാഹനം മറിഞ്ഞ് മൂന്നു സൈനികര്‍ മരിച്ചു. ജമ്മു കശ്മീരിലെ കുപ്‌വാരയിലെ മച്ചല്‍ സെക്ടറില്‍ വെച്ചായിരുന്നു അപകടം. ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും മറ്റു രണ്ട് സൈനിക ഉദ്യോഗസ്ഥരുമാണ് മരിച്ചത്.
പ്രദേശത്ത് പട്രോളിങ്ങ് നടത്തുകയായിരുന്ന സൈനിക വാഹനം മഞ്ഞുമൂടിയ ട്രാക്കില്‍ നിന്ന് തെന്നിമാറി മലയിടുക്കിലേക്ക് വീഴുകയായിരുന്നുവെന്ന് സേനാ അധികൃതര്‍ വ്യക്തമാക്കി. മൂന്നുപേരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

cake tower new
LATEST NEWS