തുനിഞ്ഞിറങ്ങി അജിത്; തുനിവ് ന് കേരളത്തിൽ വൻ വരവേൽപ്

Jan 11, 2023

seena

പൊങ്കൽ ആഘോഷമാക്കി ജനുവരി 11 ന് റിലീസിനെത്തിയ അജിത് ചിത്രം തുനിവ് ന്
കേരളത്തിൽ വൻ വരവേൽപ് ആണ് ലഭിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസ് ആണ് തുനിവ് കേരളത്തിലെത്തിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാരിയർ ആണ് തുനിവിൽ നായികയായെത്തുന്നത്. അജിത്തിന്റെയും മഞ്ജു വാരിയരുടെയും കുടുംബ പ്രേക്ഷകർക്കിടയിലുള്ള ജനപ്രീതി കണക്കിലെടുത്താണ് തുനിവ്‌ കേരളത്തിൽ വിതരണം ചെയ്യാൻ തയാറായതെന്ന് ഗോകുലം ഗോപാലൻ പറയുന്നു.

ബേ വ്യൂ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ബോണി കപൂറും സീ സ്റ്റുഡിയോസും ചേർന്നാണ് എച്ച്. വിനോദ് സംവിധാനം ചെയ്ത് അജിത് കുമാർ നായകനായെത്തുന്ന തുനിവ് നിർമിച്ചിരിക്കുന്നത്. ജനപ്രിയ സംവിധായകനായ എച്ച്. വിനോദും മലയാളികളുടെയും പ്രിയതാരമായ അജിത്തും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമാണ് തുനിവ്. ധീരനു അധികാരം ഒൻഡ്രു, നേർക്കൊണ്ട പറവൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് എച്ച്. വിനോദ്.

cake tower new
LATEST NEWS