ജീവ കലയുടെ നേതൃത്വത്തിൽ സ്വാമി വിവേകാനന്ദ ജയന്തി ലഹരി വിരുദ്ധ ദിനമായി ആചരിച്ചു

Jan 14, 2023

seena

വെഞ്ഞാറമൂട്: ദേശീയ യുവജന ദിനത്തിൻ്റെയും സ്വാമി വിവേകാനന്ദ ജയന്തിയുടെയും ഭാഗമായി സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിക്കെതിരെ വെഞ്ഞാറമൂട് ജീവ കലയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പയിൻ വെഞ്ഞാറമൂട് എസ്എച്ഒ അനൂപ് കൃഷ്ണ ആർ പി ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.

ജീവകല യുവജന ക്ലബ്ബ് സെക്രട്ടറി ഭഗത് ദേവ്‌ ജെ പി, വിഷ്ണു ആർ നായർ, ജീവകല ഭാരവാഹികളായ വി.എസ്.ബിജുകുമാർ, പി മധു, കെ ബിനുകുമാർ, പുല്ലമ്പാറ ദിലീപ് ചിത്രകലാ അദ്ധ്യാപകൻ അതുൽ, ചലച്ചിത്രകലാ സംവിധായകൻ സന്തോഷ് വെഞ്ഞാറമൂട് എന്നിവർ നേതൃത്വം നൽകി.

ആഗ്ന എം എ, ദിനകർ ദിനേശ്, അഭിഷേക് ബി, സാനിയ എസ്, മിൻസാര പ്രശാന്ത് എന്നിവർ ചിത്രരചനയും ഫൈൻ ആർട്സ് കോളജ് വിദ്യാർഥികളായ വിഷ്ണു വി.പി, ലക്ഷ്മി.വി.എസ് എന്നിവർ കളിമൺ ശില്പ നിർമ്മാണവും നടത്തി. വെഞ്ഞാറമൂട് സെൻട്രൽ ബാങ്ക് പരിസത്തു നടത്തിയ സൃഷ്ടികൾ കാണാൻ നിരവധി ആളുകളാണ് എത്തിയത്

cake tower new
LATEST NEWS