കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോവുകയും പോലീസിന് നേരെ ബോംബെറിയുകയും ചെയ്ത പ്രതി പിടിയിൽ

Jan 15, 2023

seena

കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോവുകയും പോലീസിന് നേരെ ബോംബെറിയുകയും ചെയ്ത പ്രതി ഷഫീഖ് പിടിയിൽ. ആര്യനാട് പോലീസാണ് ഇയാളെ പിടികൂടിയത്. ആര്യനാട് ഇന്നു രാവിലെ ഒരാളെ കിണറ്റിൽ തള്ളി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരന്റെ പണി നടക്കുന്ന വീട്ടിൽ ഷെഫീക്കും മറ്റൊരു പ്രതിയായ അബിനും ഒളിവിൽ താമസിക്കുകയായിരുന്നു. രാവിലെ വീട്ടുടമസ്ഥൻ വെള്ളമൊഴിക്കാൻ വേണ്ടി വന്നപ്പോൾ ഇവരെ കാണുകയും തുടർന്ന് വീട്ടുടമസ്ഥന്റെ തലയിൽ കല്ലുകൊണ്ട് ഇടിച്ചതിനുശേഷം കിണറ്റിൽ തള്ളി ഇടുകയും ചെയ്തു. തുടർന്ന് ബഹളം കേട്ട നാട്ടുകാർ ഓടിയെത്തി ഷെഫീക്കിനെ പിടികൂടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരു പ്രതി അബിൻ ഓടി രക്ഷപ്പെട്ടു.

cake tower new
LATEST NEWS