ശ്രീകാര്യത്ത് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിടികൂടി.
ശ്രീകാര്യം സ്വദേശികളായ അനീഷ് വിനോദ് എന്നിവരെ പരുത്തിപ്പാറ വച്ചാണ് പോലീസ് പിടികൂടിയത്. മർദ്ദനത്തിനിടെ സാജു മരിച്ചതറിഞ്ഞ് പോലീസ് അന്വേഷിക്കുന്നതായി മനസ്സിലാക്കിയ ഇവർ ഒളിവിൽ പോകാനായി ഓട്ടോയിൽ കടക്കുമ്പോഴാണ് പോലീസ് പിടികൂടിയത്. ഓട്ടോയും കസ്റ്റഡിയിലെടുത്തു.


















