ഷട്ടില്‍ കളിക്കുന്നതിനിടെ ഹൃദയാഘാതം; മകന്‍ മരിച്ചതറിഞ്ഞ് അമ്മയും മരിച്ചു

Jan 15, 2023

seena

കോഴിക്കോട്: മകന്‍ മരിച്ച വിവരമറിഞ്ഞ് അമ്മയും മരിച്ചു. കോഴിക്കോട് അത്തോളിയിലാണ് സംഭവം. നടുവിലയില്‍ പരേതനായ മൊയ്തീന്റെ മകന്‍ ശുഐബ് (45), മാതാവ് നഫീസ (68) എന്നിവരാണ് ശനിയാഴ്ച രാത്രി മൂന്നു മണിക്കൂറിനിടെ മരിച്ചത്.
ഷട്ടില്‍ കളിക്കിടെ നെഞ്ചുവേദന വന്ന ശുഐബിനെ ആശുപത്രിയിലെത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് തളര്‍ന്നുവീണ മതാവ് നഫീസ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. നഫീസയുടെ മറ്റു മക്കള്‍: ജുനൈസ്, റുമീഷ്

cake tower new
LATEST NEWS