ക്വാറിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട്; പി വി അന്‍വര്‍ എംഎല്‍എയെ ഇഡി ചോദ്യം ചെയ്യുന്നു

Jan 16, 2023

seena

ക്വാറിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ പി വി അന്‍വര്‍ എംഎല്‍എയെ ഇഡി ചോദ്യംചെയ്യുന്നു. കൊച്ചിയിലെ ഇ ഡി ഓഫീസിലാണ് ചോദ്യംചെയ്യല്‍ നടക്കുന്നത്. ഇന്ന് ഉച്ചക്ക് ആരംഭിച്ച ചോദ്യം ചെയ്യലാണ് തുടരുന്നത്. മംഗലാപുരം ബെല്‍ത്തങ്ങാടിയിലെ ക്രഷര്‍ ഇടപാടിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യല്‍. ക്രഷറില്‍ 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ പി വി അന്‍വര്‍ തട്ടിയെന്ന് നേരത്തെ പ്രവാസി എന്‍ജിനീയര്‍ നടുത്തൊടി സലീം പൊലിസിൽ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലാണ് പിവി അന്‍വര്‍ എംഎല്‍എയെ ചോദ്യം ചെയ്യുന്നത്.

cake tower new
LATEST NEWS