ആറ്റിങ്ങൽ: ഊരൂപൊയ്ക പോസ്റ്റോഫീസിനു സമീപം ലൈനിൽ അറ്റകുറ്റപ്പണി ചെയ്തുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ.എസ്.ഇ.ബി ജീവനക്കാരനായ ഷിബുവിനാണ് ആറ്റിങ്ങൽ ഫയർ ഫോഴ്സ് കൈത്താങ്ങായത് . വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ ആറ്റിങ്ങൽ ഫയർ ഫോഴ്‌സ് സേനാംഗങ്ങൾ ലാഡർ പിച്ച് ചെയ്തു റോപ്പ്, സേഫ്റ്റി ബെൽറ്റ് എന്നിവയുടെ സഹായത്തോടെ ഇയാളെ സാഹസികമായി താഴെയിറക്കുകയായിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ(ഡ്രൈവർ) അഷറഫ് . എസ് മുകളിൽ കയറി മറ്റ് സേനാംഗങ്ങളുടെ സഹായത്തോടെ ഇയാളെ നിലത്തിറക്കി സേനയുടെ ആംബുലൻസിൽ വലിയകുന്ന് താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചു. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ശ്രീ മനോഹരൻപിള്ളയുടെ നേതൃത്വത്തിൽ നടന്ന ഈ രക്ഷാപ്രവർത്തനത്തിൽ സേനാംഗങ്ങളായ നജുമുദീൻ, ഷിബി, പ്രതീഷ് കുമാർ, രതീഷ്, ശ്രീരാഗ്, നോബിൾ കുമാർ എന്നിവരും പങ്കെടുത്തു.


















