ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട 16 കാരിയെ പ്രലോഭിപ്പിച്ച് നിരന്തരപീഡനത്തിരയാക്കിയ കേസ്സിലെ പ്രതി അറസ്റ്റിൽ

Jan 24, 2023

seena

കൊല്ലം സ്വദേശിയായ 16 കാരിയെ ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ടശേഷം വട്ടപ്പാറയിലെ വീട്ടിലെത്തിച്ച് നിരന്തരമായി പീഡനത്തിരയാക്കിയ കേസ്സിലെ പ്രതിയായ വെമ്പായം വില്ലേജിൽ കൊഞ്ചിറ ദേശത്ത് പൊരുംകൂർ ഉടയൻപാറക്കോണം കുന്നിൽ വീട്ടിൽ വിഷ്ണു(22) അറസ്റ്റു ചെയ്‌തു.

2021 ലാണ് പ്രതി പെൺകുട്ടിയുമായി ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെടുന്നത്. തുടർന്ന് പെൺകുട്ടിയുടെ അമ്മയുടെ നമ്പരിലേയ്ക്ക് അമ്മയില്ലാത്ത സമയം പെൺകുട്ടിയെ വിളിച്ച് പ്രലോഭിപ്പിക്കുകയും പ്രതിയുടെ വട്ടപ്പാറയിലുള്ള വരാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് പലപ്രാവശ്യം പ്രതിയുടെ വീട്ടിൽ വെച്ച് പീഡനത്തിരയാക്കുകയായിരുന്നു. നാടൻപാട്ട് കലാകാരനായിരുന്ന പ്രതി പ്രോഗ്രാം അവതരിപ്പിക്കുവാൻ 2023 ജനുവരി 15-ാം തീയതി പോകുകയും അന്ന ദിവസം പെൺകുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി വട്ടപ്പാറയിലുള്ള സ്വന്തം വീട്ടിൽ താമസിപ്പിച്ച് വരുകയായിരുന്നു. പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുവന്ന് താമസിക്കുന്നതായി കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് രഹസ്യ വിവരം പാർട്ടി സ്ഥലത്തുചെന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. വട്ടപ്പാറ സിഐ ശ്രീജിത്ത്, എസ് ശ്രീലാൽ ചന്ദ്രശേഖരൻ, ജിഎസ് സുനിൽകുമാർ, എസ്‌സിപിഒ മാരായ ജയകുമാർ, ബിനുകുമാർ, എന്നിവരുൾപ്പെട്ട പോലീസ് സംഘം അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

cake tower new
LATEST NEWS