അണയരുത് ശ്രദ്ധ

Jan 24, 2023

seena

വേനൽ കനത്തതോടെ പറമ്പുകളിലെയും മറ്റും പുല്ലുകൾ കരിഞ്ഞുണങ്ങിയ നിലയിലാണ്. വെയിലിന്റെ ചൂടേറ്റ് ഉണങ്ങിയ പുല്ലിനു പെട്ടെന്നു തീ പിടിക്കും. സാമൂഹികവിരുദ്ധരുടെ ഇടപെടലും പൊതുസ്‌ഥലത്തു ചപ്പുചവറുകൾ കൂട്ടിയിട്ടു തീയിടുന്നതും തീ പടരാൻ കാരണമായിട്ടുണ്ട്. കൊല്ലം ജില്ലയിൽ ഫർണിച്ചർ കടയ്ക്ക് തീപിടിച്ചത് ഉൾപ്പെടെ വലിയ ദുരന്തങ്ങളിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ചൂടു കൂടിയതും അശ്രദ്ധമായി തീ കൈകാര്യം ചെയ്യുന്നതുമാണ് തീപിടിത്തത്തിനു പ്രധാന കാരണങ്ങൾ.

ഇവ ശ്രദ്ധിക്കൂ..

◾️ 11 മുതൽ 3 വരെയുള്ള സമയത്ത് ഒരു കാരണവശാലും ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കരുത്.

◾️ പറമ്പിൽ ചപ്പുചവറുകൾ കത്തിക്കുമ്പോഴും കൃഷി ആവശ്യങ്ങൾക്കും മറ്റുമായി തീ കത്തിക്കുമ്പോഴും ആവശ്യം കഴിഞ്ഞു തീ അണയ്ക്കണം.

◾️ കത്തിയെരിയുന്ന വിറകു കഷണങ്ങൾ, സിഗരറ്റ് കുറ്റികൾ എന്നിവ അലക്ഷ്യമായി വലിച്ചെറിയരുത്. വിളക്ക്, മെഴുകുതിരി തുടങ്ങിയവ മറിഞ്ഞ് തീ പടരാതിരിക്കാനും ശ്രദ്ധിക്കണം.

◾️കൂനയായി ഇട്ട് ഒരുമിച്ച് തീ കൊടുക്കുന്നതിനു പകരം നിരത്തിയിട്ട് തീ കൊടുക്കുക.

◾️ വീടുകളുടെ പരിസരത്ത് 3 മീറ്റർ വീതിയിൽ കരിയില നീക്കം ചെയ്ത് ‘ഫയർ ബ്രേക്കറുകൾ’ സ്ഥാപിക്കണം.

◾️കൃഷിയില്ലാത്ത പാടശേഖരങ്ങളുടെ പരിസരങ്ങളിൽ താമസിക്കുന്നവർ 5 മീറ്റർ വരമ്പ് എങ്കിലും കാടു നീക്കം ചെയ്ത് തീപിടിത്ത സാധ്യത ഇല്ലാതാക്കണം.

◾️ റബർ തോട്ടങ്ങളിൽ തീ ഇടാതിരിക്കുക.

◾️ എല്ലാ കെട്ടിടങ്ങളിലും ആവശ്യത്തിനു നീളമുള്ള ഹോസ് റീലുകൾ, ആവശ്യത്തിനു വെള്ളം, ഹോസിൽ നിന്നു വെള്ളം ശക്തിയായി പമ്പ് ചെയ്യാനുള്ള ബ്രാഞ്ച് എന്നിവ അത്യാവശ്യം.

◾️ ഫയർ എക്സ്റ്റിംഗ്വിഷർ.

◾️എല്ലാ നിലകൾക്കും വിസ്താരമേറിയ എമർജൻസി എക്സിറ്റ്.

◾️ എമർജൻസി എക്സിറ്റിൽ ഒരു തരത്തിലുള്ള തടസ്സങ്ങളും ഉണ്ടാവരുത്.

◾️ പുക തിരിച്ചറിഞ്ഞ് അപകട സൈറൺ മുഴക്കാനുള്ള സംവിധാനങ്ങൾ കെട്ടിടത്തിന്റെ നിർമാണ സമയത്തുതന്നെ ഒരുക്കാം.

◾️തീപിടിച്ച മുറിയിൽ പെട്ടുപോയാൽ മുറിയുടെ നാലു മൂലകളിലായാണ് നിൽക്കേണ്ടത്.

കെട്ടിടങ്ങളിലെ മുൻകരുതലുകളെ സംബന്ധിച്ച് ഫയർഫോഴ്സിന്റെ പ്രത്യേക ഇൻസ്പെക്‌ഷൻ ആരംഭിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടി ഉണ്ടാവും.

cake tower new
LATEST NEWS