കൊച്ചി: സംസ്ഥാനത്ത് ഇന്നു സ്വര്‍ണ വിലയില്‍ മാറ്റമില്ല. 42,160 രൂപ എന്ന റെക്കോര്‍ഡ് നിലയില്‍ തന്നെയാണ് പവന്‍ വില. ഇന്നലെയാണ് വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയത്. ഗ്രാമിന് 5270 രൂപ. വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യതയെന്നാണ് വിപണി വിദഗ്ധര്‍ പ്രവചിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി വില ഉയരുന്ന പ്രവണതയാണ് കാണുന്നത്.


















