ജീവകലയുടെ നേതൃത്വത്തിൽ റിപ്പബ്ളിക് ദിനം ആചരിച്ചു

Jan 27, 2023

seena

വെഞ്ഞാറമൂട്: ഇന്ത്യൻ റിപ്പബ്ളിക്കിൻ്റെ 74 -ാമത് ആഘോഷം ജീവകലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ദേശീയതയും ബഹുസ്വരതയും സംരക്ഷിക്കണമെന്ന സന്ദേശത്തോടെ സൈക്കിൾ റാലി നടത്തി. സ്വാതന്ത്ര്യ സമര സേനാനികൾക്കൊപ്പം മഹാത്മ ഗാന്ധി സമ്മേളിച്ച ചരിത്ര പ്രാധാന്യമുള്ള കോട്ടപ്പുറം കുന്നിൻ മുകളിൽ സെൻ്റ് ജോൺസ് മെഡിക്കൽ വില്ലേജ് ഡയറക്ടർ ഫാ.ജോസ് കിഴക്കേടത്ത് റാലി ഉദ്ഘാടനം ചെയ്തു. ജീവകല സെക്രട്ടറി വി.എസ് ബിജുകുമാർ സ്വാഗതവും ട്രഷറർ കെ.ബിനുകുമാർ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് വെഞ്ഞാറമൂട് മൂളയം പാറയ്ക്കൽ വഴി റാലി വെള്ളാണിക്കൽ പാറമുകളിൽ എത്തിച്ചേരുകയും ശബരിമലയിൽ തിരുവാതിര അവതരിപ്പിച്ച നർത്തകിമാരുടെ തിരുവാതിര അവതരണം, പട്ടം പറത്തൽ തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. നെഹ്റു യുവകേന്ദ്ര വാളൻ്റിയർ വിഷ്ണു ഷാജി, പി.മധു, സന്തോഷ് വെഞ്ഞാറമൂട് ജീവകല യൂത്ത് ക്ലബ്ബ് ഭാരവാഹികളായ അഖിൽ എസ്, ഭഗത്ദേവ്.ജെ.പി, അനു.എസ്.വിഷ്ണു ആർ.നായർ, പ്രണവ്.പി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

cake tower new
LATEST NEWS