കൊയിലാണ്ടിയില്‍ യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി; ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

Jan 27, 2023

seena

കോഴിക്കോട്: കൊയിലാണ്ടിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. 42 വയസുകാരി ലേഖയാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് രവീന്ദ്രന്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് രവീന്ദ്രന്‍ പൊലീസില്‍ മൊഴി നല്‍കി. വിവരം അറിഞ്ഞ് വീട്ടിലെത്തിയ പൊലീസ് മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു.

കൊല നടത്താന്‍ പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നതും പൊലീസ് അന്വേഷിക്കുന്നു. എന്നാല്‍ താന്‍ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.

cake tower new
LATEST NEWS