ഷാരൂഖ് ഖാന്‍ ചിത്രം പത്താന്‍ രണ്ടാം ദിവസം നൂറ് കോടി ക്ലബില്‍

Jan 28, 2023

seena

ഷാരൂഖ് ഖാന്‍ ചിത്രം പത്താന്‍ രണ്ടാം ദിവസം നൂറ് കോടി ക്ലബില്‍. ആദ്യദിനം ചിത്രം 57 കോടി രൂപയാണ് നേടിയതെങ്കില്‍ രണ്ടാം ദിനം ലഭിച്ചത് 70 കോടിയാണ്. രണ്ടുദിവസത്തിനുള്ളില്‍ ചിത്രം 123 കോടി രൂപയാണ് നേടിയത്. നീണ്ട 4 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിങ്‌ ഖാന്‍ വെള്ളിത്തിരയില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘പത്താന്‍’. ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം തുടങ്ങി വന്‍ നിരയാണ് ചിത്രത്തിലുള്ളത്. ഹിന്ദിയെ കൂടാതെ തമിഴിലും തെലുങ്കിലും ചിത്രം ഇറക്കിയിട്ടുണ്ട്.

ഹിന്ദി സിനിമയുടെ ചരിത്രത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ റെക്കോര്‍ഡ് തുകയാണ് ചിത്രം നേടിയത്. റിതിക് റോഷന്റെ ചിത്രം വാറിനെയാണ് ഷാരൂഖ് ചിത്രം മറികടന്നത്. ഈ വിജയത്തില്‍ അതീവ ആഹ്ളാദത്തിലാണ് ഷാരൂഖിന്‍റെ അടുത്ത സുഹൃത്തും നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍. ബുധനാഴ്ച ഇൻസ്റ്റാഗ്രാമില്‍ പഠാന്‍ അണിയറക്കാരെയും ഷാരൂഖിനെയും പുകഴ്ത്തി വലിയൊരു കുറിപ്പ് തന്നെ കരണ്‍ ജോഹര്‍ പങ്കുവച്ചിരുന്നു. എവിടെ പോയാലും തന്‍റെ രംഗം കീഴടക്കാനുള്ള സമയം യഥാര്‍ത്ഥ രാജാവിന് അറിയാം എന്നാണ് കരണ്‍ പുകഴ്ത്തിയത്

cake tower new
LATEST NEWS