ഇൻക്ലൂസിവ് സ്പോർട്സിന്റെ ഭാഗമായി ആറ്റിങ്ങൽ ബി ആർ സി പരിധിയിൽ വരുന്ന ഭിന്നശേഷി കുട്ടികളും ജി എച്ച് എസ് എസ് വെഞ്ഞാറമൂടിലെ എസ് പി സി കുട്ടികളും സംയുക്തമായി പങ്കെടുക്കുന്ന ഫുട്ബോൾ ടൂർണമെന്റും ചിത്രരചനയും ജി എച്ച് എസ് എസ് വെഞ്ഞാറമൂട് സ്കൂളിൽ നടന്നു. സൂപ്രൻഡന്റ് ഓഫ് പോലീസ് ആൻഡ് എക്സ്സൈസ് വിജിലൻസ് ഓഫീസർ മുഹമ്മദ് ഷാഫി ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ജി എച്ച് എസ് എസ് വെഞ്ഞാറമൂട് ബാബുരാജ് അധ്യക്ഷനായി. പി. സജി (ബി ആർ സി ആറ്റിങ്ങൽ), ബി. ശ്രീകുമാരൻ (ഡി പി സി എസ് എസ് കെ തിരുവനന്തപുരം നിർവഹിച്ചു, ജി എച്ച് എസ് എസ് വെഞ്ഞാറമൂട് സ്കൂൾ പ്രിൻസിപ്പൽ ബിന്ദു, സുനിൽ കുമാർ (എച്ച് എസ് എ, ജി എച്ച് എസ് എസ് വെഞ്ഞാറമൂട്) തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.


















