മുൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ആറ്റിങ്ങൽ എൻ മോഹൻദാസ് അന്തരിച്ചു

Jan 30, 2023

seena

മുൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ആറ്റിങ്ങൽ എൻ മോഹൻദാസ് അന്തരിച്ചു. 73 വയസ്സായിരുന്നു. സംസ്കാരം 31. 1. 2023 വൈകിട്ട് നാലുമണിയ്ക്ക് സ്വവസതിയായ വയനാട് സുൽത്താൻ ബത്തേരി ഇരുളം ഗീതാ ഗാർഡൻസിൽ നടക്കും. ഇന്നു രാവിലെ എട്ടുമണിയോടെ വസതിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

ആറ്റിങ്ങൽ കുഴിയിൽമുക്ക് കുന്നിൽവീട്ടിൽ നാണുക്കുട്ടൻറെയും നളിനിയുടെയും മകനാണ്. ഏറെ നാളായി വയനാട്ടിലാണ് താമസം. ജില്ലാ ജഡ്ജി, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ, പോലീസ് കംപ്ലൈന്റ് അതോറിറ്റി അംഗം തുടങ്ങിയ നിലകളിൽ സ്തുത്യർമായി പ്രവർത്തിച്ചിരുന്നു. സർവീസിൽ കയറുന്നതിനു മുമ്പ് ആറ്റിങ്ങൽ, തിരുവനന്തപുരം കോടതികളിലെ പ്രഗൽഭനായ അഭിഭാഷകനായിരുന്നു. അഭിഭാഷകനായിരുന്ന കാലത്ത് ഡിവൈഎഫ്ഐയുടെ ആറ്റിങ്ങൽ മേഖലാ പ്രസിഡന്റായും, സിപിഎം ആറ്റിങ്ങൽ ലോക്കൽ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിരുന്നു. ആറ്റിങ്ങൽ നഗരസഭാ തിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്.

ഭാര്യ: സൂക്ഷമ മോഹൻദാസ് മക്കൾ: മനു മോഹൻദാസ്, നിനു മോഹൻദാസ് മരുമക്കൾ : ഇന്ദു മനു, സേതു നിനു.

cake tower new
LATEST NEWS