തിരുവനന്തപുരം: കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചു. ഇന്നലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌നടത്തിയതായും രാജിക്കത്ത് കൈമാറിയതായും അടൂര്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ശങ്കര്‍ മോഹനെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. അയാളെ അപമാനിച്ച് പടി കടത്തിവിട്ടു. നാശത്തിന്റെ വക്കില്‍ എത്തിനിന്നിരുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ധാരണത്തിനും അതിനെ രാജ്യത്തെ തന്നെ മികച്ച സിനിമാ കേന്ദ്രമാക്കുന്നതിനും വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചയാളായിരുന്നു ശങ്കര്‍ മോഹനെന്നും അടൂര്‍ പറഞ്ഞു.


















