മുരുക്കുംപുഴ: ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിൻ്റെ 75-ാം വാർഷിക ദിനത്തിൽ ഗാന്ധി പീസ് ഫൗണ്ടേഷൻ, ഗുരുദേവ ദർശന പഠനകേന്ദ്രം, സർവ്വോദയ റസി: അസ്സോസിയേഷൻ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ മുരുക്കുംപുഴയിൽ നടന്ന ശാന്തിയാത്രയുടെ സമാപന സമ്മേളനം പാണൂർ മുസ്ലിം ജമ അത്തിൽ മുൻ എം പി പന്ന്യൻ രവീന്ദ്രൻ നിർവ്വഹിച്ചു. എല്ലാ മതങ്ങളും വിശുദ്ധിയുടെയും സംശുദ്ധിയുടെയും, സ്നേഹത്തിൻ്റെയും, സാഹോദര്യത്തിൻ്റെയും, ധർമ്മത്തിൻ്റെയും പ്രതീകങ്ങളാണെന്നും ഒരു മത പ്രവാചകന്മാരും മനുഷ്യരെ കൊല്ലാൻ പറഞ്ഞിട്ടില്ലെന്നും അഭിപ്രായപ്പെട്ടു. ഈ ലോകത്തിനു തന്നെ വലിയ നഷ്ടമാണ് ഗാന്ധിവധത്തിലൂടെ സംഭവിച്ചതെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചവർ മതവിശ്വാസികളെല്ലെന്നും മതഭ്രാന്തന്മാരാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യ ഇമാം ഷെഹീർ മൗലവി അദ്ധ്യക്ഷനായിരുന്നു. മുരുക്കുംപുഴ സി.രാജേന്ദ്രൻ, ജെ.അഹമ്മദാലി എന്നിവർ സംസാരിച്ചു. നേരത്തെ മുരുക്കുംപുഴ ആറാട്ടുമുക്കിലെ എസ്സ് എൻ വി ഗ്രന്ഥശാലയിൽ നിന്നു ആരംഭിച്ച ശാന്തിയാത്ര മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുമ ഇടവിളാകം ഉദ്ഘാടനം ചെയ്തു. സെൻ്റ് അസ്റ്റിൻസ് ചർച്ചിലെത്തിയ ശാന്തിയാത്രയെ ഫാദർ ജോസഫ് ഭാസ്ക്കറും, ശ്രീ കാളകണ്ഠേശ്വരം ക്ഷേത്രത്തിൽ എസ്സ് എൻ ഡി പി യോഗം ശാഖാ പ്രസിഡൻ്റ് എൻ. അശോക് കുമാറും, പാണൂർ മുസ്ലിം ജമാ അത്തിൽ പ്രസിഡൻ്റ് എം.കെ.ഫാറൂഖും സ്വാഗതം ചെയ്തു സംസാരിച്ചു.
ശാന്തിയാത്ര മുഖ്യ ഇമാം ഷെഹീർ മൗലവി, ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി മുരുക്കുംപുഴ സി.രാജേന്ദ്രൻ, ജോ. സെക്രട്ടറി എംഎം ഉമ്മർ, ഗുരുദേവ ദർശന പ0ന കേന്ദ്രം വൈസ് പ്രസിഡൻ്റുമാരായ ഫ്രാൻസിസ്സ് ഏണസ്റ്റ്, എം.നസീർ, മേഴ്സി ജോസഫ് ജോ.സെക്രട്ടറി വിപിൻ മിരാൻഡ, മഹിള വേദി പ്രസിഡൻ്റ് ഉഷ ശ്രീകുമാർ, ബാലവേദി കൺവീനർ ഗൗരി.എസ്സ്, സർവ്വോദയ റസി: അസ്സോസിയേഷൻ സെക്രട്ടറി ജീ. സുദർശനൻ, പഞ്ചായത്ത് അംഗങ്ങളായ കെ പി .ലൈല, ശ്രീചന്ദ്, അജിതമോഹൻദാസ് എന്നിവർ പങ്കെടുത്തു.

















